Tuesday, May 12, 2015

യാത്ര..




                       യാത്ര..                




            അർത്ഥ ശൂന്യമായ പാതയിലൂടെയുള്ള യാത്ര ഒരുപാട്‌ പിന്നിട്ടിരിക്കുന്നു എന്ന്‌ അയാൾ തിരിച്ചറിഞ്ഞത്‌ തന്റെ പ്രതിരൂപം ഭിത്തിയിൽ ചാർത്തിയിരിക്കുന്ന ചില്ലു കൂട്ടിൽ പതിഞ്ഞപ്പോഴാണ്‌..
ഓർമകളിലെ ബോംബെ ജീവിതം..
ജീവിതത്തിന്റെ അർത്ഥ തലങ്ങളെ തേടിയുള്ള യാത്ര,ഇന്നീ ലോഡ്ജിനുള്ളിലെ ഇരുണ്ട മുറിക്കുള്ളിൽ എത്തി നില്ക്കുന്നു. മേശപ്പുറത്തു ചോര കുടിച്ച്‌ കൊതി തീരാത്ത ആ കഠാര ഇനിയാര്‌ എന്നർത്ഥത്തിൽ അയാളെ നോക്കുന്നത്‌ അയാൾ തിരിച്ചറിഞ്ഞു..
കയ്യിലിരുന്ന ആ ഫോട്ടൊയിലേക്കു ഒന്നു നോക്കി.. പ്രണയ പരാജയത്തിന്റെ ഓർമക്കുറിപ്പുകൾ കണ്ണീർ തുള്ളിയായി അയാളുടെ മുഖം നനച്ചു.. ഒരു കുഞ്ഞു കട..  ചുവന്നതെരുവിൽ അന്നത്തിനു ശരീരം വില്ക്കുന്നവരുടെ ദല്ലാൾ.. അതിനപ്പുറം ഗുണ്ട..
ആ യാത്ര തുടരുകയാണ്‌ ഇനിയും..
അയാൾ കറുത്ത ഷർട്ടണിഞ്ഞു പുറത്തേക്കിറങ്ങി..
ഇല്ല മുന്നിൽ രൂപങ്ങളൊന്നും കാണുന്നില്ല.. ചുറ്റും നീലയും ചുവപ്പും കലർന്ന നിറക്കാഴ്ച്ചകൾ മാത്രം..
ഇരുണ്ട മൂടു പടത്തിനും അപ്പുറം അയാളുടെ കണ്ണുകൾ പ്രകാശമേറ്റു വാങ്ങിയില്ല...
മൂന്നു ദിവസത്തിനപ്പുറം ലോഡ്ജ് മുറി തുറക്കാൻ ചെന്ന റൂം ബോയുടെ നിലവിളിയുയർന്നു..
കണ്ണാടിക്കു സമീപം അയാൾ മരിച്ചു കിടക്കുന്നു..
രക്തമുണങ്ങിയ കഠാര അയാളെ നോക്കിച്ചിരിച്ചു.. ദാഹം തീർന്ന പോലെ..
അയാൾ ലക്ഷ്യസ്ത്ഥാനത്തെത്തിയിരിക്കുന്നു..
ഇരുട്ടു മൂടിയ ആ മുറിയുടെ ജനലരികിൽ നിന്നും ഒരു ബലിക്കാക്ക പറന്നകന്നു.. പുതിയ ലക്ഷ്യസ്ത്ഥാനവും തേടി..
 


takshaya.blogspot.com





1 comment:

  1. കഥ വായിച്ചു.
    ആശംസകള്‍

    ReplyDelete